Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Damaged

Thiruvananthapuram

കൂ​റ്റ​ന്‍ ആ​ല്‍​മ​ര​ശി​ഖ​രംവീ​ണ് കാർ ഭാഗികമായി തകർന്നു

കു​ട​പ്പ​ന​ക്കു​ന്ന്: കൂ​റ്റ​ന്‍ ആ​ല്‍​മ​ര​ശി​ഖ​രം മുറിഞ്ഞുവീ​ണ് കാ​ര്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. കു​ട​പ്പ​ന​ക്കു​ന്ന് ചാ​ത്ത​ന്‍ ത​മ്പു​രാ​ന്‍ ആ​ല്‍​ത്ത​റ​യ്ക്കു സ​മീ​പംനി​ന്ന ആ​ല്‍​മ​ര​ത്തിന്‍റെ ശി​ഖ​ര​മാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സം​ഭ​വം.

നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് സ്വ​ദേ​ശി പ്ര​ശാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​മാ​രു​തി ഓ​ള്‍​ട്ടോ കാ​റാണു തകർന്നത്. ആൽമര ശി​ഖ​രം വീ​ണ് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​ന്‍ പൂ​ര്‍​ണ​മാ​യും നശിക്കുകയും ഒ​രു പോ​സ്റ്റ് നി​ലം​പൊ​ത്തു​ക​യും ചെ​യ്തു. കു​ട​പ്പ​ന​ക്കു​ന്ന് സെ​ക്‌ഷന്‍ അ​ധി​കൃ​ത​രെ​ത്തി വൈ​ദ്യു​ത​ബ​ന്ധം പു​നഃസ്ഥാ​പി​ച്ചു.

മ​ര​ത്തി​ന്‍റെ കൂ​റ്റ​ന്‍ ശി​ഖ​രം വീ​ഴു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​മ്പ് ഇ​തേ​മ​ര​ത്തി​ന്‍റെ മ​റ്റൊ​രു ചി​ല്ല ഒ​ടി​ഞ്ഞു​ വീ​ണ​ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ദി​നൂ​പും സം​ഘ​വു​മാ​ണ് മ​ര​ശി​ഖ​രം മു​റി​ച്ചു​നീ​ക്കി​യ​ത്.

Latest News

Corehub Up